k babu-vigilance -question-today

കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാബുറാം മുന്‍ ആഭ്യന്തരമന്ത്രിക്കും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കത്തയച്ചത് തന്റെ അറിവോടെയല്ലെന്ന് മുന്‍മന്ത്രി കെ ബാബു.

ബാബുറാമുമായി യാതൊരു ബന്ധവും തനിക്കില്ല. കത്തയച്ചതിന്റെപേരില്‍ തനിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ബാബുറാം അയച്ച കത്തുകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

ബാര്‍ കോഴക്കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് പിന്‍വലിക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. മുന്‍മന്ത്രി കെ ബാബുവിന്റെ ബിനാമിയാണ് ബാബുറാം എന്നതിന്റെ തെളിവാണ് കത്തുകളെന്നാണ് അന്വേഷണസംഘം കരുതുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് ഓഫീസില്‍ എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Top