ബ്രൂവറി അനുമതി;സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹതയെന്ന് കെ.ബാബു

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന്റെ രഹസ്യ നീക്കത്തില്‍ ദുരൂഹതയെന്ന് മുന്‍മന്ത്രി കെ.ബാബു. 2003ല്‍ എ.കെ ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചിരുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അഭിപ്രായപ്പെട്ടിരുന്നു. മലബാര്‍ ബ്രൂവറീസിനാണ് ലൈസന്‍സ് നല്‍കിയത്. 1999ന് ശേഷം അനുവദിച്ചിട്ടില്ല എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. പതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങള്‍ അറിയാതെയാണ്. വ്യവസായത്തിനായി ആര് ഭൂമി ചോദിച്ചാലും നല്‍കും. ഇതുവരെ ഭൂമി അനുവദിച്ച് നല്‍കിയിട്ടില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര്‍ക്കെങ്കിലും വ്യവസായം തുടങ്ങാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ കിന്‍ഫ്രയോട് ചോദിക്കും. സ്ഥലമുണ്ടെങ്കില്‍ ഉണ്ട് എന്നു പറയും. അതാണ് സംഭവിച്ചത്. എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് ഇതൊക്കെ നടന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള സ്ഥാപനമാണ് കിന്‍ഫ്ര. കിന്‍ഫ്രയുടെ കൈയില്‍ സ്ഥലമുണ്ടെങ്കില്‍ കൊടുക്കുമെന്നും ജയരാജന്‍ വിശദീകരിച്ചിരുന്നു.

Top