K Babu issue; Mullappally against sudheeran

mullappally

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണ്. ആദര്‍ശമായിക്കൊള്ളൂ പക്ഷേ അതിന്റെ പേരില്‍ പാര്‍ട്ടിയിലെ ജനാധിപത്യം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മദ്യലോബിയുടെ താത്പര്യത്തിന് അനുസരിച്ച് കെ.ബാബുവിനെ വേട്ടയാടുമ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കണമായിരുന്നു. സാധാരണപ്രവര്‍ത്തകന് പോലും ഇത്തരം സാഹചര്യമുണ്ടായാല്‍ സംരക്ഷിക്കേണ്ട കെ.പി.സി.സി പ്രസിഡന്റ് ബാബുവിന്റെ കാര്യത്തിലെടുത്ത നിലപാട് ക്രിമിനല്‍ കുറ്റമാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

Top