അനധികൃത സ്വത്തുസമ്പാദനക്കേസ്; ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.ബാബു

മുവാറ്റുപുഴ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ വിചാരണ നേരിടണമെന്ന മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുന്‍മന്ത്രി കെ.ബാബു. കെ. ബാബുവിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു.

പ്രദമദൃഷ്ട്യാ 43 ശതമാനം അധികസ്വത്തുണ്ടെന്ന് കണ്ടെത്തിയത് ബാബുവിന് നിരാകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ തെളിയിക്കാമെന്നും കോടതി അറിയിച്ചിരുന്നു.

2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്.

Top