K Babu against UDF leadership

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബു.പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥിയെന്ന പ്രതീതിയാണ് തോല്‍വിക്ക് കാരണമായത്. തന്നെ മദ്യലോബിയുടെ ആളാക്കിയും കളങ്കിതനാക്കിയും ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് തോറ്റത്.

തോല്‍വിയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നു. കൂടാതെ സീറ്റുമായി ബന്ധപ്പെട്ട് ഏഴുദിവസത്തോളം നടന്ന ചര്‍ച്ചകളും പരാജയത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ പാര്‍ട്ടിക്കും പരാജയത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ടെന്നും ബാബു വ്യക്തമാക്കി

ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്ത എക്‌സൈസ് വകുപ്പ് തനിക്കുമേല്‍ അടിച്ച് ഏല്‍പ്പിക്കുകയായിരുന്നു. കൂടാതെ മദ്യനയം അപ്രായോഗികം എന്നറിഞ്ഞിട്ടും നടപ്പാക്കാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടെന്നും പറഞ്ഞ ബാബു ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Top