സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് സ്പീക്കറുടെ പിഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഫോണില്‍ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് സ്പീക്കറുടെ അസിസ്റ്റന്റ്് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ മൊഴി നല്‍കി. ഫോണ്‍ വിളിച്ചതിലേറെയും ഷാര്‍ജ ഭരണാധികാരി എത്തിയപ്പോഴും കാര്‍ബണ്‍ ഡോക്ടറുടെ ഉദ്ഘാടന സമയത്തുമായിരുന്നു. ഔദ്യോഗിക പരിപാടികളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഫോണ്‍ കോളുകളെന്നായിരുന്നു അയ്യപ്പന്റെ വിശദീകരണം. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കില്‍ അയ്യപ്പനെ വീണ്ടും വിളിക്കുമെന്നും നിലവിലെ വിശദീകരണം തൃപ്തികരമെന്നും കസ്റ്റംസ് അറിയിച്ചു.

സ്വര്‍ണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയേയും സരിതിനേയും സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി അയ്യപ്പന്‍ 24 തവണ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

അയ്യപ്പന് എതിരായ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരുടെ മൊഴിയില്‍ കഴമ്പില്ലെന്നും കസ്റ്റംസ് പറയുന്നു. മൊഴി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കില്‍ അയ്യപ്പനെ വിളിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. നിലവിലെ വിശദീകരണം തൃപ്തികരമാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

Top