നിലപാടിലുറച്ച് കസ്റ്റംസ്; കെ അയ്യപ്പന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടീസ്. ഇത്തവണ വീട്ടിലെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഓഫീസ് അഡ്രസ്സില്‍ നേരത്തെ അയച്ച നോട്ടീസ് ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേഷനത്തില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസിന്റെ പുതിയ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

നിമസഭയുടെ പരിധിയില്‍ വച്ച് ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും സ്പീക്കറുടെ അനുമതി വേണം. ചട്ടം 165 എംഎല്‍എ മാര്‍ക്ക് മാത്രമല്ല ബാധകം. കസ്റ്റംസ് അന്വേഷണത്തെ ഒരു കാരണവശാലും തടസ്സപ്പെടുത്തില്ലെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരുന്നു. അതേസമയം, നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. നാളെ നടക്കുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ ശക്തമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

Top