നിയമസഭാ തെരഞ്ഞെടുപ്പ് : ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കു മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കോ​ണ്‍​ഗ്ര​സ്. മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ അ​ധ്യ​ക്ഷ​നാ​ക്കി സ്ക്രീ​നിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ തു​ട​ക്കം.

ആറംഗ കമ്മറ്റിയാണ് സോണിയ ഗാന്ധി നിയോഗിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കമ്മറ്റിയിലുണ്ട്. മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ബാ​ലാ സാ​ഹി​ബ് തോ​റോ​ട്ടും ക​മ്മി​റ്റി​യം​ഗ​മാ​ണ്.

ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എ​ന്‍​സി​പി സ​ഖ്യ​മാ​യി മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റാ​ണു ജ​യി​ച്ച​ത്. എ​ന്‍​സി​പി​ക്ക് നാ​ലു സീ​റ്റു​ക​ള്‍ ല​ഭി​ച്ചു. തോ​ല്‍​വി​യെ തു​ട​ര്‍​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ന്‍ അ​ശോ​ക് ച​വാ​ന്‍ രാ​ജി​വ​ച്ചി​രു​ന്നു.

Top