മറന്നുപോയ തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തി സിന്ധ്യ

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് കത്തച്ചു. മുറൈന ജില്ലയില്‍ പഞ്ചസാര മില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കൈലാറാസ് പട്ടണത്തിലെ പ്രവര്‍ത്തനരഹിതമായ പഞ്ചസാര മില്‍ പുനരുജ്ജീവിപ്പിക്കുക എന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിട്ടും ഇനിയും വാഗ്ദാനം പാലിച്ചിട്ടില്ല. എത്രയും പെട്ടന്ന് തന്നെ ഇത് നടത്തണം എന്നാണ് സിന്ധ്യ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ആറ് സീറ്റുകളിലേക്കും തിരഞ്ഞെടുത്ത് മുറൈനയിലെ ജനങ്ങള്‍ നമ്മളെ അനുഗ്രഹിച്ചു. ഇപ്പോള്‍, മില്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് നമ്മുടെ കടമയാണ്’ സിന്ധ്യ കത്തില്‍ കുറിച്ചു

Top