‘തുമാരി സുലു’വിന്റെ തമിഴ് റീമേക്ക് ,ജ്യോതികയുടെ ‘കാറ്റ്രിന്‍ മൊഴി’ ഷൂട്ടിംഗ് ആരംഭിച്ചു

kaatrin-mozhi

തെന്നിന്ത്യന്‍ നായിക ജ്യോതികയുടെ കാറ്റ്രിന്‍ മൊഴിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ തുമാരി സുലുവിന്റെ തമിഴ് റീമേക്ക് ആണ് കാറ്റ്രിന്‍ മൊഴി.

ഹിന്ദിയില്‍ സുരേഷ് ത്രിവേണി സംവിധാനം ചെയ്ത തുമാരി സുലുവില്‍ വിദ്യാബാലന്‍ അവതരിപ്പിച്ച റേഡിയോ ജോക്കിയുടെ വേഷമാണ് തമിഴില്‍ ജ്യോതിക അവതരിപ്പിക്കുന്നത്. വിധാര്‍ത്ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവായി ചിത്രത്തില്‍ വേഷമിടുന്നത്. തെലുങ്ക് താരം ലക്ഷ്മി മഞ്ചു ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനഞ്ജയന്‍ ഗോവിന്ദ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ മോഹന്‍ ആണ്. എ എച്ച് കാസിഫ് ആണ് കാറ്റ്രിന്‍ മൊഴിയുടെ സംഗീത സംവിധാനം.

ചിത്രത്തിന്റെ പൂജ കഴിഞ്ഞതായി നിര്‍മാതാവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതു.

Top