മണിരത്നം ചിത്രത്തിൽ നായികയാവാൻ പ്രിയ താരം ജ്യോതിക ഒരുങ്ങുന്നു

ഹിറ്റ്മേക്കർ മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക.

ചിത്രത്തിൽ ജോയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മലയാളിയായ ഐശ്വര്യാ രാജേഷും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്.

വിജയ് സേതുപതി, അരവിന്ദ് സ്വാമി, ഫഹദ് എന്നിവരാകും ചിത്രത്തിലെ മറ്റ് കഥാപത്രങ്ങൾ എന്നാണ് ലഭിക്കുന്ന വിവരം.

ബ്രമ്മ സംവിധാനം ചെയ്യുന്ന ‘മഗലിയാർ മട്ടും’ആണ് ജ്യോതികയുടെ റിലീസിംഗിനൊരുങ്ങുന്ന അടുത്ത ചിത്രം.

ബാലയുടെ ‘നാച്ചിയാർ’ എന്ന ചിത്രവും ജ്യോതികയ്‌ക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ്.

Top