ജ്യോതികയും രേവതിയും ഒന്നിക്കുന്നു; എസ് കല്യാണിന്റെ പുതിയ കോമഡി എന്റര്‍ട്രെയിനര്‍ ഒരുങ്ങുന്നു

തമിഴ് സിനിമയുടെ സൂപ്പര്‍ നായിക ജ്യോതികയും സീനിയര്‍ താരം രേവതിയും ഒന്നിക്കുന്നു. എസ് കല്യാണ്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്നര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

2ഡി എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം സ്ലാപ്സ്റ്റിക് സ്വഭാവത്തിലാണ് കഥ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രേവതി ഹാസ്യ സ്വഭാവത്തിലുള്ള ഒരു മുഴുനീള വേഷം ചെയ്യുന്നു എന്ന സവിശേഷത കൂടിയുണ്ട്. യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ആനന്ദ് രാജ്, രാജേന്ദ്രന്‍, ജഗന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല.

Top