jyothika new film Magalir Mattum poster released

36 വയതിനിലെ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവു നടത്തിയ ജ്യോതികയുടെ അടുത്ത ചിത്രമായ ‘മഗളിര്‍ മട്ടും’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.

തമിഴ് സിനിമയില്‍ ബോള്‍ഡായി നിറഞ്ഞു നിന്ന് പഴയ ജ്യോതികയാണ് ചിത്രത്തില്‍. സൂര്യ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടത്.

1994ല്‍ കമല്‍ ഹാസ്സന്‍ നിര്‍മ്മിച്ച, ഊര്‍വശിയും, രോഹിണിയും, രേവതിയും നായികമാരായ ചിത്രത്തിന്റെ പേരാണ് ‘മഗളിര്‍ മട്ടും’. കമല്‍ ഹാസ്സന്റെ അനുവാദം വാങ്ങിയാണ് ചിത്രത്തിന് പേര് ഉപയോഗിച്ചിരിക്കുന്നത്. പേര് ഉപയോഗിക്കാന്‍ അനുവദിച്ചതിന് കമല്‍ ഹാസ്സനും സൂര്യ നന്ദി പറഞ്ഞു.

ക്രിസ്റ്റി പിക്‌ചേഴ്‌സിനൊപ്പം സൂര്യയുടെ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.36 വയതിനില്‍ എന്ന ചിത്രത്തില്‍ സാരിയുടുത്ത് സാധാരണ വീട്ടമ്മയുടെ റോളില്‍ എത്തിയ ജോ ഈ ചിത്രത്തില്‍ മോഡേണ്‍ ലുക്കിലാണ്.

ചിത്രത്തിനായി ജ്യോതികയെ സൂര്യ ബുള്ളറ്റ് ഓടിക്കാനും പഠിപ്പിച്ചിരുന്നു. സ്ത്രീ പ്രാധാന്യമുള്ള ചിത്രമാണിത്.

Top