ജീത്തു ജോസഫ് ചിത്രം ‘തമ്പി’യുടെ ടീസര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

കാര്‍ത്തി-ജ്യോതിക ആദ്യമായി ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം ‘തമ്പി’യുടെ ടീസര്‍ പുറത്തുവിട്ടു. നടന്‍ മോഹന്‍ലാലാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ടീസറിനോടൊപ്പം കാര്‍ത്തിക്കും ജ്യോതികയ്ക്കും മോഹന്‍ലാല്‍ ആശംസയും നേര്‍ന്നു. ഡിസംബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ഇതാദ്യമായിട്ടാണ് കാര്‍ത്തിയും ജ്യോതികയും ഒന്നിച്ചെത്തുന്നത്. കാര്‍ത്തിയുടെ മൂത്ത സഹോദരിയായിട്ടാണ് ജ്യോതിക ചിത്രത്തില്‍ എത്തുന്നുന്നത്. സത്യരാജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും തമ്പി.

കൈദിയ്ക്ക് ശേഷം പുറത്തു വരുന്ന കാര്‍ത്തി ചിത്രമായിരിക്കും തമ്പി. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്.വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top