സംഗീതദിനത്തില്‍ മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി മ്യൂസിക് വീഡിയോ

ലോക സംഗീതദിനമായ ഇന്ന് മാതൃവാത്സല്യത്തിന്റെ സന്ദേശവുമായി ഒരു ലോക്ക്ഡൗണ്‍ മ്യൂസിക് വീഡിയോ. മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജ്വാലാമുഖി എന്ന മ്യൂസ്‌ക് വീഡിയോ പുറത്തിറക്കിയത്.

കുഞ്ഞുങ്ങള്‍ക്കായുളള ഈ ഗാനത്തിന് പിന്നില്‍ ഏഴ് അമ്മമാരാണ്. വീഡിയോ സംവിധാനം ചെയ്ത സ്മിത നമ്പ്യാരാണ് വരികള്‍ എഴുതി സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് സജ്‌ന വിനീഷാണ്. സീതാലക്ഷ്മി, അനുശ്രീ എസ് നായര്‍, പൂര്‍ണിമ, സുസ്മിത തുടങ്ങിയവര്‍ ചെന്നെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മൊബൈലില്‍ അവരവരുടെ നൃത്തങ്ങള്‍ ചിത്രീകരിച്ചു.
അമ്മയ്ക്കു മകളോടുള്ള അളവറ്റ സ്‌നേഹവും പ്രതീക്ഷകളുമാണ് ആശയം.

ഓം പ്രൊഡക്ഷന്‌സ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സൗമ്യ സാഗര്‍ ആണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Top