ജനങ്ങള്‍ക്കെതിരായ അക്രമത്തേയും അക്രമങ്ങള്‍ കാണിക്കുന്നവരേയും എതിര്‍ക്കണം: ജ്വാല ഗുട്ട

പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. കായികതാരങ്ങളായ നമ്മള്‍ ഇത്തരം അക്രമങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകണം എന്നാണ് ജ്വാല ഗുട്ട പ്രതികരിച്ചത്. താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.

‘കായികതാരങ്ങളായ നമ്മള്‍ ഇത്തരം അക്രമങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകണം. ജനങ്ങള്‍ക്കെതിരായ അക്രമത്തേയും അക്രമങ്ങള്‍ കാണിക്കുന്നവരേയും എതിര്‍ക്കണം. രാജ്യത്തിനും ലോകത്തിനും മുന്നില്‍ കായികതാരങ്ങള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാണെന്ന കാര്യം മറക്കരുത്’ എന്നും ജ്വാല ഓര്‍മ്മിപ്പിക്കുന്നു.

നിരവധി സിനിമാ താരങ്ങള്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ച് രംഗത്ത് വന്നെങ്കിലും കായിക താരങ്ങള്‍ ഈ വിഷയത്തിനെ കുറിച്ച് പ്രതികരിക്കാന്‍ അധികം  ആരും രംഗത്ത് വന്നിരുന്നില്ല.

 

Top