Jwala Gutta Appointed SAI Governing Body Member

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ഗവേണിംഗ് ബോഡി അംഗമായി ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട തിരഞ്ഞെടുക്കപ്പെട്ടു.

സായ് അംഗമായി തിരഞ്ഞെടുപ്പില്‍ സന്തോഷം പ്രകടിപ്പിച്ച താരം ഇന്ത്യയുടെ കായിക വികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ക്കാണ് ശ്രദ്ധകൊടുക്കുന്നതെന്ന് പ്രതികരിച്ചു. മാര്‍ച്ച് 28ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തിന് ശേഷമേ ഉത്തരവാദിത്തങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കൂവെന്നും ജ്വാല ഗുട്ട പറഞ്ഞു.

വനിതാ ഡബിള്‍സില്‍ 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും 2014ലെ ഗ്ലാസ്‌ഗോ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമാണ് ജ്വാല ഗുട്ട. 2011 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.

Top