യുവെന്റസ് താരം ബ്ലെയ്സ് മറ്റിയുഡിക്കും കൊറോണ സ്ഥിരീകരിച്ചു

ടൂറിന്‍: ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ മറ്റൊരു യുവെന്റസ് താരം ബ്ലെയ്സ് മറ്റിയുഡിക്കും കൊറോണ. താരത്തിന് കൊറോണ ബാധ സ്ഥിരീകരിച്ച കാര്യം ബി.ബി.സി ആണ് റിപ്പോര്‍ട്ട് ചെയ്തത്.

റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ടീം അംഗങ്ങളെല്ലാം സ്വയം നിരീക്ഷണത്തിലിരിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. അപ്പോഴാണ് താരത്തിന്റെ കൊറോണ ഫലം പോസിറ്റീവാണെന്ന് മനസ്സിലായത്.

ബ്ലെയ്സ് മറ്റിയുഡി യുവെന്റസ് ടീമിന്റെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ ഐസൊലേഷനിലുള്ള താരം സുഖമായി ഇരിക്കുന്നുവെന്നാണ് ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

Top