ഇന്റര്‍ മിലാന് നാണംകെട്ട തോല്‍വി; ജയം സ്വന്തമാക്കി യുവന്റസ്

ടൂറിന്‍: സീരി എയിലെ മത്സരത്തില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മിലാനെ തോല്‍പ്പിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 13-ാം മിനിറ്റിനിടെ ആയിരുന്നു യുവന്റസ് രണ്ട് ഗോളും നേടിയത്.

54-ാം മിനിറ്റില്‍ ആരോണ്‍ റംസിയും 67ാം മിനിറ്റില്‍ പൗളോ ഡിബാലയുമാണ് ഗോള്‍ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവന്റസ് നിരയില്‍ ഉണ്ടായിരുന്നു. ഈ ജയത്തോടെ യുവന്റസ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

കോവിഡ് 19 ഭീതി കാരണം കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. യുവന്റസിന് 26 മത്സരങ്ങളില്‍ നിന്നും 63 പോയിന്റാണ് ലഭിച്ചത്.

Top