സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസിന് ജയം

റോം: ട്രെയെസ്റ്റിനയ്‌ക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ യുവന്റസിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് വിജയമുറപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാതിരുന്ന മത്സരത്തില്‍ ഡിബാല ആയിരുന്നു താരമായത്. കളിയുടെ 38-ാം മിനിറ്റിലാണ് ഡിബാല സ്‌കോര്‍ ചെയ്തത്.

ബോക്‌സിലേക്ക് കിട്ടിയ പന്ത് ഡിബാല ഇടതു കാലിന് ചിപ്പ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് സമനിലയ്ക്കായി ട്രെയെസ്റ്റിന ശക്തമായി തന്നെ പൊരുതിയെങ്കിലും യുവന്റസ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചില്ല.

Top