ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഹാട്രിക്ക് മികവില്‍ യുവന്റസിന് ജയം

ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഹാട്രിക്ക് മികവില്‍ യുവന്റസിന് ജയം. സീരി എയില്‍ കാഗ്ലിയാരിക്കെതിരായ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ ഹാട്രിക്കുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ആദ്യ 32 മിനുട്ടില്‍ തന്നെ ക്രിസ്റ്റ്യാനോ ഹാട്രിക്ക് പൂര്‍ത്തിയാക്കി. എവേ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് യുവന്റസ് വിജയിക്കുകയും ചെയ്തു.

മത്സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ ഒരു പവര്‍ഫുള്‍ ഹെഡറിലൂടെ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 25ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെ രണ്ടാം ഗോള്‍ നേടി. 32ാം മിനുട്ടില്‍ റൊണാള്‍ഡോ ഹാട്രിക്കും തികച്ചു. കിയേസയുടെ അസിസ്റ്റില്‍ ആയിരുന്നു റൊണാള്‍ഡോയുടെ മൂന്നാം ഗോള്‍.

ഈ വിജയത്തോടെ 58 പോയിന്റുമായി യുവന്റസിനെ ലീഗില്‍ രണ്ടാമത് എത്തിച്ചു. 65 പോയിന്റുമായി ഇന്റര്‍ മിലാന്‍ ആണ് ഒന്നാമത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലെ 57ാം ഹാട്രിക് ആയിരുന്നു ഇത്.

 

Top