തിയോ ഹെര്‍ണാണ്ടസിനെ ക്ലബിലേക്ക് എത്തിക്കാന്‍ ഒരുങ്ങി യുവന്റസ്

റ്റവും വലിയ തുകക്ക് റൊണാള്‍ഡോയെ റയലില്‍ നിന്ന് സ്വന്തമാക്കി ക്ലബിന്റെ ചരിത്രം തന്നെ മാറ്റി എഴുതിയതാണ് യുവന്റസ്. ഇപ്പോള്‍ മറ്റൊരു റയല്‍ താരമായ,റയലില്‍ മാഴ്‌സലോയുടെ പകരക്കാരനായ സ്പാനിഷ് താരം തിയോ ഹെര്‍ണാണ്ടസിനെയാണ് യുവന്റസ് നോട്ടമിട്ടിരിക്കുന്നത്.

താരത്തെ വിട്ടു നല്‍കാന്‍ റയല്‍ തയ്യാറായേക്കുമെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ റയലില്‍ എത്തിയെങ്കിലും നല്ല പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയാതെ വന്ന താരമാണ് തിയോ. അടിക്കടിയുള്ള പരിക്കുകളാണ് താരത്തിന് തിരിച്ചടിയായത്.

ഇപ്പോള്‍ താരത്തെ യുവന്റസിനു കൈമാറിയാല്‍ തിയോയുടെ പ്രകടനം മികച്ചതാക്കാന്‍ കഴിയുമെന്നും ഭാവിയില്‍ റയലിനു അത് ഗുണം ചെയ്യുമെന്നും അതു കൊണ്ടാണ് താരത്തെ കൈമാറാന്‍ ഉദ്ധേശിക്കുന്നതെന്നുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

യുവന്റസിന്റെ അലക്‌സ് സാന്‍ഡ്രോ ക്ലബില്‍ നിന്ന് ചെല്‍സിയിലേക്കോ യുണൈറ്റഡിലേക്കോ മാറാന്‍ സാധ്യതയുള്ളതുകൊണ്ട്, തിയോ എത്തിയാല്‍ ആദ്യ ഇലവനില്‍ തന്നെ ഇടം നല്‍കാന്‍ ഇറ്റാലിയന്‍ ക്ലബിനു കഴിയും

Top