കളിക്കിടെ സഹതാരത്തെ ഗ്രൗണ്ടില്‍ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വീഡിയോ വൈറൽ

സസൗളയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റ്‌സ് ജയം കയ്യടക്കിയത്. കളിയില്‍ ക്രിസ്റ്റിയാനോ വളരെ നിര്‍ണായകമായ പങ്ക് വഹിച്ചു. ഇതൊക്കെ ശരിയെങ്കിലും , ഇപ്പോള്‍ ചര്‍ച്ചയാവുന്നതും ആരാധകരുടെ ശ്രദ്ധയിലേക്കെത്തുന്നതുമായ കാര്യം അതല്ല. കളിക്കിടെ സഹതാരത്തെ ഗ്രൗണ്ടില്‍ വീഴ്ത്തിയ സംഭവമാണ്.

യുവന്റ്‌സ് താരം സമി കേദിരയുടെ മുഖത്തേക്കാണ് കളിക്കിടെ ക്രിസ്റ്റ്യാനോ പന്ത് തട്ടിയിട്ടത്. ആ ഷോട്ടേറ്റ് സമി ഗ്രൗണ്ടില്‍ വീഴുകയും ചെയ്തു. ഈ സംഭവം നടക്കുന്നതിന് മുന്‍പ് ഗോള്‍ വല കുലുക്കാന്‍ സമിയെ ക്രിസ്റ്റ്യാനോ സഹായിച്ചിരുന്നു. കളിക്ക് ശേഷം ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പമുള്ള ഫോട്ടോയുമായി സമി ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടു.

വിജയ വഴിയിലേക്ക് തിരികെയെത്തി. നല്ല ടീം പെര്‍ഫോമന്‍സായിരുന്നു. ആ തലവേദനയ്ക്ക് നന്ദിയെന്നും ക്രിസ്റ്റ്യാനോയോടായി ഫ്രഞ്ച് താരം പറയുന്നുണ്ട്. 23ാം മിനിറ്റിലാണ് സമി ഗോള്‍ വലയില്‍ കുരുക്കിയത്. 70ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയും, 86ാം മിനിറ്റില്‍ എറേ കാനും ഗോളുകള്‍ നേടി. രണ്ട് ഗോളും പിറന്നത് ക്രിസ്റ്റ്യാനോയുടെ അസിസ്റ്റില്‍ നിന്നുമാണ്.

Top