പെലെയുടെ റെക്കോഡ് മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

cristiano-ronaldo

റോം: ഫുട്ബോൾ ഇതിഹാസ താരം പെലെയുടെ റെക്കോഡ് മറികടന്ന് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേശീയ ടീമിനും ക്ലബ് ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. പെലെയുടെ 757 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. 758 ഗോളുകളാണ് യുവന്റസ് താരമായ റൊണാൾഡോ ഇതുവരെ സ്വന്തമാക്കിയത്.

സെറി എയില്‍ ഇന്നലെ ഉഡിനീസിനെതിരെയാണ് റൊണാള്‍ഡോ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ റൊണാൾഡോ ഇരട്ട ഗോൾ നേടി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകളാണ് റൊണാൾഡോ നേടിയത്. യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിക്കുകയും ചെയ്തു. നേരത്തെ, ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന പെലെയുടെ മറ്റൊരു റെക്കോർഡ് അർജന്റീന താരം ലയണൽ മെസിയും മറികടന്നിരുന്നു.

Top