ഇറ്റാലിയന്‍ കപ്പ്; ഫൈനലിലേക്ക് പ്രവേശിച്ച് യുവന്റസ്

ടൂറിന്‍: ഇറ്റാലിയന്‍ കപ്പിന്റെ സെമി ഫൈനലില്‍ ഇന്റര്‍ മിലാനെ കീഴടക്കി യുവന്റസ്. യുവന്റസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദ സെമിഫൈനല്‍ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയിലെത്തി. ഇതോടെ യുവന്റസ് ഫൈനലിലേക്കുള്ള പ്രവേശനത്തിനു യോഗ്യത നേടി.

നേരത്തെ ഇന്ററിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ യുവന്റസ് 2-1 ന് വിജയിച്ചിരുന്നു. ഈ സ്‌കോറിന്റെ ബലത്തിലാണ് യുവന്റസ് ഫൈനലിലെത്തുന്നത്. ഫൈനലില്‍ നാപ്പോളിയോ അറ്റ്​‌ലാന്റയോ ആയിരിക്കും യുവന്റസിന്റെ എതിരാളി. മേയ് മാസത്തിലാണ് ഫൈനല്‍ നടക്കുക.

സെമിയില്‍ യുവന്റസിന്റെ സീനിയര്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ബഫണിന്റെ തകര്‍പ്പന്‍ സേവുകളാണ് ടീമിനെ രക്ഷിച്ചത്. ലുക്കാക്കുവും അഷ്‌റഫ് ഹക്കീമിയും നിരവധി തവണ യുവന്റസ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ബഫണ്‍ അതെല്ലാം രക്ഷിച്ചു. ആദ്യപാദത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് യുവന്റസ് ഇന്ററിനെ കീഴടക്കിയത്. ഇന്ററിനായി മാര്‍ട്ടിനെസ് ആശ്വാസഗോള്‍ നേടി.

Top