തുടര്‍ച്ചയായ എട്ടാം തവണയും ഇറ്റാലിയന്‍ ലീഗ് കിരീടം യുവന്റസിന്

റ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്റസിന് കിരീടം. ഫിയൊന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് യുവന്റസ് തുടര്‍ച്ചയായ എട്ടാം കിരീടം സ്വന്തമാക്കിയത്. സിരി എയില്‍ യുവന്റസിന്റെ 35ാം കിരീടംകൂടിയാണിത്. യൂറോപ്പിലെ ടോപ്പ് 5 ലീഗുകളില്‍ തുടര്‍ച്ചയായ 8 തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് മാസിമിലിയാനോ അല്ലെഗ്രിയുടെ ടീം കുറിച്ചത്. സീസണില്‍ അഞ്ചു മത്സരം ശേഷിക്കേ 87 പോയിന്റുമായാണ് യുവന്റെസ് കിരീടം ഉറപ്പിച്ചത്. യുവന്റസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ കിരീടമാണിത്.

37ആം മിനുട്ടില്‍ അലക്സ് സാന്‍ട്രൊയും, രണ്ടാം പകുതിയില്‍ ഒരു സെല്‍ഫ് ഗോളും ആണ് യുവന്റസിന് വിജയിക്കാനുള്ളാ ഗോളുകള്‍ സമ്മാനിച്ചത്. ഈ ജയത്തോടെ 33 മത്സരങ്ങളില്‍ ഇപ്പോള്‍ യുവന്റസിന് 87 പോയന്റാണ് ഇപ്പോള്‍ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് 32 മത്സരങ്ങളില്‍ നിന്ന് 67പോയന്റും. നാപോളിക്ക് ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും യുവന്റസിനൊപ്പം എത്താന്‍ കഴിയില്ല.

Top