ഇന്റര്‍ മിലാനെ തളച്ച് യുവന്റസ് ലീഗില്‍ ഒന്നാംസ്ഥാനത്ത്

സാന്‍സിരോ: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാന്റെ കുതിപ്പിന് തടയിട്ട് യുവന്റസ് . ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് ഇന്റര്‍മിലാനെ തോല്‍പ്പിച്ചത്. ജയത്തോടെ യുവന്റസ് ആദ്യമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.

ഡിബാലയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ആദ്യ ഇലവനില്‍ ഇറക്കിയ കോച്ചിന്റെ തീരുമാനം ഫലം കാണുകയായിരുന്നു. നാലാം മിനിറ്റില്‍ ഡിബാല ആദ്യ ഗോള്‍ നേടി. എന്നാല്‍ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാര്‍ട്ടിനെസ് ഇന്ററിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിക്ക് ശേഷം ഇറക്കിയ ഹിഗ്വിയിന്‍ ഒരു ഗോളും നേടി ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

നിലവില്‍ 19 പോയിന്റുമായാണ് യുവന്റസ് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്റര്‍ മിലാന് 18 പോയിന്റാണുള്ളത്. മറ്റ് മല്‍സരങ്ങളില്‍ ടൊറീനോ, നെപ്പോളിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.

Top