Juveniles booked for harassing school children

മധുരൈ: ഉയര്‍ന്ന ജാതിക്കാരായ കുട്ടികളെ അപമാനിച്ചെന്നാരോപിച്ച് തമിഴ്‌നാട്ടിലെ ഉസലാംപട്ടിയില്‍ ആറു ദളിത് വിദ്യാര്‍ഥികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു.

10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കെതിരെയാണ് കേസെടുത്തത്. ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ഥികള്‍ നടന്ന പോകുമ്പോള്‍ അവരെ അശ്ലീലം പറഞ്ഞതായും ചാണകം വാരി എറിഞ്ഞതായും ആരോപിച്ചാണ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉസലാംപട്ടിക്ക് സമീപമുള്ള ഉലൈപ്പട്ടിയിലാണ് സംഭവം. ഉയര്‍ന്ന ജാതിക്കാരായ കുട്ടികള്‍ നടന്നുപോകുമ്പോള്‍ ഉലൈപ്പട്ടി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇവര്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് പരാതി.

കുട്ടികള്‍ വീട്ടില്‍ അറിയിച്ചതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലു പെണ്‍കുട്ടികളടക്കം ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഇവരെ ജാതിപ്പേര് വിളിച്ച് ആദ്യം അപമാനിച്ചത് ഉയര്‍ന്ന ജാതിക്കാരായ കുട്ടികളാണെന്ന് ദളിത് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

Top