ജസ്റ്റിൻ ട്രൂഡോ കീവ് സന്ദർശിച്ച് യുക്രൈന് സൈനിക സഹായം പ്രഖ്യാപിച്ചു

കീവ് : യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്നതിനിടെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കീവ് സന്ദർശിച്ച് സൈനിക സഹായം പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മാരകത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്കൊപ്പം ട്രൂഡോ ആദരമർപ്പിച്ചു. പ്രത്യാക്രമണത്തിന് ഒരുങ്ങുന്ന യുക്രെയ്നിന് അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 50 കോടി ഡോളർ കൂടി ഉടൻ നൽകുമെന്ന് പറഞ്ഞു.

തലസ്ഥാന നഗരമായ കീവിലും ഒഡേസയിലും പോൾട്ടാവ മേഖലയിലും ഹർകീവിലും റഷ്യ മിസൈൽ ആക്രമണം നടത്തി.

Top