ലൈംഗീക ന്യൂനപക്ഷ വിഭാഗങ്ങളോട് ക്ഷമാപണം നടത്താനൊരുങ്ങി കാനഡ ഭരണകൂടം

ഒട്ടാവ: കാനഡയിലെ ലൈംഗീക ന്യൂനപക്ഷ വിഭാഗങ്ങളോട് ഔദ്യോഗിക ക്ഷമാപണം നടത്താനൊരുങ്ങി കനേഡിയൻ സർക്കാർ.

എല്‍ജിബിടിക്യൂ2 വിഭാഗത്തിന് നേരിടേണ്ടി വന്ന സാമൂഹിക അസമത്വങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 28ന് ലൈംഗീക ന്യൂനപക്ഷ വിഭാഗത്തോട് ഔദ്യോഗികമായി ക്ഷമാപണം നടത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ‍ഡോ ട്വിറ്ററിലൂടെ വിശദീകരിച്ചു.

എല്‍ജിബിടി വിഭാഗത്തില്‍ ജീവിക്കുന്നു എന്ന പേരിൽ അക്രമണത്തിനരിയായവർ , ജോലി നഷ്ടമായവർ, തുടങ്ങി വിവേചനം അനുഭവിച്ച എല്ലാവരോടും മാപ്പ് അപേക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ലൈംഗീക വ്യക്തിത്വത്തിന്റെ പേരില്‍ കാനഡയില്‍ എല്‍ജിബിടി വിഭാഗത്തിന് നേരെ നിരന്തരം പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ പശ്ചാത്തലത്തിലാണ് ക്ഷമാപണം നടത്താന്‍ സന്നദ്ധനായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ‍ഡോ രംഗത്തെത്തിയത്.

നേരത്തെ കാനഡയില്‍ ലൈംഗീക സ്വാഭിമാന യാത്രയില്‍ പങ്കെടുത്തതിന്റെ പേരിലും ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളോട് പിന്തുണ പ്രഖ്യാപിച്ചാണ് ജസ്റ്റിന്‍ ട്രൂ‍ഡോ പ്രകടനത്തില്‍ പങ്കാളിയായത്.

Top