ഇന്ത്യയിലെ കർഷക സമരത്തിൽ വീണ്ടും പ്രതികരിച്ച് ജസ്റ്റിൻ ട്രൂഡോ

കാനഡ : ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് വീ​ണ്ടും പി​ന്തു​ണ​യ​റി​യി​ച്ച് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ രം​ഗ​ത്ത്. ലോ​ക​ത്തെ​വി​ടെ​യും സ​മാ​ധാ​ന പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പമാണ് കാ​ന​ഡ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​നും ചോ​ദ്യ​ത്തി​നും സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ട്രൂ​ഡോ​യു​ടെ മ​റു​പ​ടി.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ അനുകൂലിച്ച് ട്രൂ​ഡോ ആദ്യം പ്രതികരിച്ചതിനു പി​ന്നാ​ലെ ഇ​ന്ത്യ ക​നേ​ഡി​യ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ട്രൂ​ഡോ​യു​ടെ പ്ര​സ്താ​വ​ന​യെ അ​പ​ല​പി​ച്ച ഇ​ന്ത്യ, ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അതിന് പിന്നാലെയാണ് വീണ്ടും ട്രൂഡോയുടെ പരാമർശം

Top