തമിഴ് വംശജർക്കൊപ്പം പൊങ്കൽ ആഘോഷിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

Justin Trudeau

ഒട്ടാവ : തമിഴ് വംശജർക്കൊപ്പം പൊങ്കൽ ദിനം ആഘോഷിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്വീറ്ററിലൂടെയാണ് കനേഡിയൻ പ്രധാനമന്ത്രി പൊങ്കൽ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ഇനിയ തായ് പൊങ്കൽ നാൾ വാഴ്ത്തുക്കൾ’ എന്ന് ട്വീറ്ററിലൂടെ ആശംസിക്കുകയും ചെയ്തു.

കനേഡിയൻ പ്രധാനമന്ത്രി പരമ്പരാഗത തമിഴ് വസ്ത്രമായ വെള്ളനിറത്തിലുള്ള ധോത്തിയും, മഞ്ഞ സിൽക്ക് ഷർട്ടുമാണ് ധരിച്ചിരുന്നത്. കാനഡ പ്രവാസികൾക്ക് നൽകുന്ന പരിഗണനയ്ക്ക് ഉദാഹരണമാണ് ജസ്റ്റിൻ ട്രൂഡാവോയുടെ പൊങ്കൽ ആഘോഷം.

Top