‘അതൊരു കൈയബദ്ധമല്ല’; സമ്പൂര്‍ണ്ണ അന്വേഷണം തേടി കനേഡിയന്‍ പ്രധാനമന്ത്രി

ക്രെയിന്‍ യാത്രാവിമാനം വെടിവെച്ചിട്ട സംഭവം ഒരു അബദ്ധം പറ്റിയതാണെന്ന ഇറാന്റെ അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമായ പിഎസ്752 വെടിവെച്ചുവീഴ്ത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തമായ വിവരങ്ങളാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘ഞാന്‍ ശരിക്കും രോഷത്തിലാണ്’, അപകടത്തെക്കുറിച്ച് ട്രൂഡോ പ്രതികരിച്ചു. വിമാനം തകര്‍ത്തത് അപകടമാണെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ട്രൂഡോ മറുപടി നല്‍കി. ‘ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ ഉത്തരങ്ങള്‍ ആവശ്യമുണ്ട്. ഇറാന്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുറ്റസമ്മതം നടത്തിയത് ഇതില്‍ ആദ്യ നടപടിയാണ്. എന്നാല്‍ ഇതിലും ഏറെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ക്കായി ബാക്കിയുണ്ട്. വരുന്ന ദിവസങ്ങളിലും ആഴ്ചകളിലും ഈ ഉത്തരം ലഭിച്ച് വ്യക്തത വരണം’, കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

ആകെ മരിച്ച 176 പേരില്‍ 57 പേര്‍ കാനഡക്കാരാണ്. ക്രൂയിസ് മിസൈലാണെന്ന് ഭയന്ന് ഹൃസ്വദൂര മിസൈല്‍ ഉപയോഗിച്ചാണ് ഇറാന്‍ വിമാനം തകര്‍ത്തത്. കാനഡയ്ക്കും, ലോകത്തിനും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയുണ്ടെന്ന് ട്രൂഡോ വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ വിഷയത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന കുറ്റസമ്മതം ഇരകളുടെ കുടുംബങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ സുപ്രധാനമാണെന്ന് അറിയിച്ചു.

എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘സമ്പൂര്‍ണ്ണ അന്വേഷണമാണ് ആവശ്യം. എങ്ങിനെ ഇത്രയും ഞെട്ടിക്കുന്ന ഒരു ദുരന്തം സംഭവിച്ചെന്ന് വ്യക്തമാകണം’, ട്രൂഡോ പറഞ്ഞു. ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ട സമയത്താണ് മിസൈല്‍ ഓപ്പറേറ്റര്‍ ബോയിംഗ് 737ന് നേരെ മിസൈല്‍ തൊടുത്തതെന്ന് റെവല്യൂഷണറി ഗാര്‍ഡ്‌സ് കമ്മാന്‍ഡര്‍ വ്യക്തമാക്കിയിരുന്നു. യുഎസ് ക്രൂയിസ് മിസൈല്‍ അക്രമണം തടുക്കാന്‍ സമയം ബാക്കിയില്ലെന്ന് തെറ്റിദ്ധരിച്ചപ്പോള്‍ നഷ്ടമായത് 176 വിലപ്പെട്ട ജീവനുകളാണ്.

അന്താരാഷ്ട്ര തലത്തില്‍ ഇറാനെ ഒറ്റപ്പെടുത്താനും സമ്മര്‍ദത്തിലാക്കാനും ഈ യാത്രാ വിമാനം വെടിവെച്ചിട്ട സംഭവം മാറുകയാണ്. പ്രസിഡന്റ് ട്രംപും കൂട്ടരും വിഷയം പരമാവധി എടുത്ത് പ്രയോഗിക്കുന്നുമുണ്ട്.

Top