കാനഡ പാർലമെന്റ് പിരിച്ചുവിട്ടു ; തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് തുടക്കം കുറിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഒറ്റാവ: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് തുടക്കം കുറിച്ചു. ഇത്തവണ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് ട്രൂഡോയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിടുന്നത്. ഒക്ടോബോർ 21-നാണ് കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുക.

ജസ്റ്റിന്‍ ട്രൂഡോക്ക് പുറമെ കണ്‍സെര്‍വേറ്റീസ് പാര്‍ട്ടിയുടെ ആന്‍ഡ്രൂ സ്കെച്ചര്‍, ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജഗ്മീദ് സിങ്, ഗ്രീന്‍ പാര്‍ട്ടിയുടെ എലിസബത്ത് മേ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍.

338 അംഗ പാര്‍ലമെന്‍റില്‍ അധികാരം നിലനിര്‍ത്താന്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് 170 അംഗങ്ങളെ വിജയിപ്പിക്കാനാകണം. എക്സിറ്റ് പോള്‍ ഫലങ്ങളും ട്രൂഡോയുടെ പാര്‍ട്ടി വെല്ലുവിളി നേരിടുന്നുവെന്നാണ് ചൂണ്ടികാട്ടുന്നത്.

സ്ത്രീ- പുരുഷ സമത്വം ഉറപ്പാക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയായിരുന്നു ലിബറല്‍ പാര്‍ട്ടി നേതാവായ ട്രൂഡോ 2015 ല്‍ കാനഡയില്‍ അധികാരത്തില്‍ ഏറിയത്.

Top