ടൊറന്റോ : വിവാഹമോചനം നേടാൻ തീരുമാനിച്ച വിവരം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫിയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. കഠിനവും അർഥവത്തുമായ സംഭാഷണങ്ങൾക്കൊടുവിൽ തങ്ങൾ പിരിയാൻ തീരുമാനിച്ചെന്ന കുറിപ്പ് ട്രൂഡോയും സോഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുവരെ ആയിരുന്നതുപോലെ ഇനിയും അഗാധ സ്നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നും കുട്ടികളെ കരുതി തങ്ങളുടെയും അവരുടെയും സ്വകാര്യത മാനിക്കണമെന്നും പോസ്റ്റിൽ പറയുന്നു. മുൻ ടിവി അവതാരകയും സാമൂഹികപ്രവർത്തകയുമായ സോഫിയും (48) ജസ്റ്റിൻ ട്രൂഡോയും (51) 2005ൽ ആണ് വിവാഹിതരായത്. 3 മക്കളുണ്ട്.