ഹോളിവുഡ് ആക്ഷന്‍ ചിത്രം ‘എഫ് 9’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്

സ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ ചിത്രമാണ് എഫ് 9. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

2017 ലെ ദി ഫേറ്റ് ഓഫ് ഫ്യൂരിയസിന്റെ തുടര്‍ച്ചയാണിത്. ഫാസ്റ്റ് & ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ ഒമ്പതാമത്തെ ചിത്രമാണിത്. കഥ എഴുതിയിരിക്കുന്നത് ഡാനിയല്‍ കേസിയാണ്.

വിന്‍ ഡിസൈന്‍, മിഷേല്‍ റോഡ്രിഗസ്, ജോര്‍ദാന ബ്രൂസ്റ്റര്‍, ടൈറസ് ഗിബ്‌സണ്‍, ക്രിസ് ‘ലുഡാക്രിസ്’ ബ്രിഡ്ജസ്, നതാലി ഇമ്മാനുവല്‍, ജോണ്‍ സെന, ഹെലന്‍ മിറന്‍, ചാര്‍ലിസ് തെറോണ്‍, മൈക്കല്‍ റൂക്കര്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ബ്രയാന്‍ ടൈലര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത്. സ്റ്റീഫന്‍ എഫ്. വിന്‍ഡണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിന്‍ ഡീസല്‍, മൈക്കല്‍ ഫോട്രെല്‍ക്രിസ് മോര്‍ഗന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മെയ് 22 ന് ചിത്രം അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തും.

Top