ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ രാജിവച്ചു

സ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ രാജിവച്ചു. ലാംഗർ സ്ഥാനമൊഴിഞ്ഞ വിവരം അദ്ദേഹത്തിൻ്റെ മാനേജ്മെൻ്റ് കമ്പനിയായ ഡിഎസ്ഇജിയാണ് അറിയിച്ചത്. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് പരമ്പര 4-0നു സ്വന്തമാക്കിയ ശേഷമാണ് ലാംഗർ സ്ഥാനമൊഴിയുന്നത്. 2018ലാണ് അദ്ദേഹം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകനായി സ്ഥാനമേൽക്കുന്നത്.

ഓസ്ട്രേലിയൻ ക്രിക്കറ്റിനെയാകമാനം പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ ഡാരൻ ലേമാനു പകരമാണ് ലാംഗർ എത്തുന്നത്. പന്ത് ചുരണ്ടലിൽ ഉൾപ്പെട്ട ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയും ക്രിക്കറ്റിൽ നിന്ന് വിലക്കിയതിനാൽ ഫുൾ സ്ട്രെങ്ത് ടീമിനെയല്ല ലാംഗർക്ക് കിട്ടിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 5-0 എന്ന നിലയിൽ അടിയറ വച്ചുകൊണ്ടാണ് ലാംഗർ പരിശീലക കരിയർ ആരംഭിക്കുന്നത്.

Top