ഓസ്‌ട്രേലിയ ടി20 സെലക്ടറായി കോച്ച് ജസ്റ്റിന്‍ ലാങ്കര്‍ ചുമതലയേറ്റു

ട്വന്റി20 ടീമിലേക്കുള്ള സെലക്ഷന്‍ പാനലിലേക്ക് പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ ചുമതലയേറ്റു. മാര്‍ക് വോഫ് കഴിഞ്ഞ മേയില്‍ തല്‍സ്ഥാനത്തു നിന്ന് രാജി വെച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രെവര്‍ ഹോണ്‍സും ഗ്രെഗ് ചാപ്പലുമാണ് ലാങ്കറെ നിയമിച്ചത്. ടെസ്റ്റുകളുടെയും വണ്‍ ഡേ ഇന്റര്‍നാഷണല്‍ മാച്ചുകളുടെയും സെലക്ടേഴ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ഹോണ്‍സ് മാത്രമാണ് അവശേഷിക്കുന്നത്.

‘ഐസിസി റാങ്കില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്. ഇതിനെ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജസ്റ്റിന്‍ മുഖ്യ പരിശീലകന്റെ ചുമതലയും സെലക്ടറുടെ ചുമതലയും ഒരു പോലെ നിര്‍വഹിക്കേണ്ടതുണ്ട്’. പെര്‍ഫോമന്‍സ് മാനേജര്‍ പാറ്റ് ഹോവാര്‍ഡ് പറഞ്ഞു.

Top