മാധ്യമങ്ങളെ ഹൈക്കോടതിയില്‍ നിന്ന് അകറ്റി നിര്‍ത്തരുതെന്ന് ജസ്റ്റീസ് വി. ചിദംബരേഷ്

കൊച്ചി: മാധ്യമങ്ങളെ ഹൈക്കോടതിയില്‍ നിന്ന് അകറ്റി നിര്‍ത്തരുതെന്നും അങ്ങനെ ചെയ്താല്‍ ഇവിടെ നടക്കുന്നതെന്താണെന്ന് പൊതുജനങ്ങള്‍ക്ക് അറിയാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും ജസ്റ്റീസ് വി. ചിദംബരേഷ്.

നടപടികളുടെ സുതാര്യത നീതിയുടെ മുഖമുദ്രയാണ്. ഹൈക്കോടതി ഭരണസമിതി എടുക്കുന്ന തീരുമാനങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു സുതാര്യത ഉറപ്പാക്കുന്ന രാജ്യത്തെ ആദ്യ കോടതിയായി കേരള ഹൈക്കോടതി മാറണം. ജുഡീഷല്‍ തീരുമാനങ്ങളെ മറികടന്ന് ഹൈക്കോടതിയുടെ ഭരണസമിതി തീരുമാനങ്ങളെടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്നും വി. ചിദംബരേഷ് വ്യക്തമാക്കി.

ഹൈക്കോടതിയില്‍ നല്‍കിയ ഫുള്‍ കോര്‍ട്ട് റഫറന്‍സിനോടനുബന്ധിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top