Justice TS Thakur sworn in as Chief Justice of India

ന്യൂഡല്‍ഹി: ഇന്ത്യയുടെ 43-ാം ചീഫ് ജസ്റ്റീസായി ടി.എസ്. ഠാക്കൂര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11നു രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു വിരമിക്കുന്ന ഒഴിവിലേക്കാണ് ഠാക്കൂര്‍ അധികാരമേറ്റത്.

2017 ജനുവരി മൂന്ന് വരെ ഒരു വര്‍ഷവും ഒരു മാസവുമായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി. ജമ്മുകാശ്മീര്‍ ഹൈക്കോടതി മുന്‍ ജഡ്ജും മന്ത്രിയുമായിരുന്ന ഡി.ഡി. ഠാക്കൂറിന്റെ മകനായി 1952 ജനുവരി നാലിനാണു ടി.എസ്. ഠാക്കൂര്‍ ജനിച്ചത്. 1972ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1995ല്‍ ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി.

2004ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയും 2008ല്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായി. 2009 നവംബര്‍ 17നു സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Top