ഇടിമുറിയുള്ളത് യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല; സ്വതന്ത്ര ജഡീഷ്യല്‍ കമ്മീഷന്‍

തിരുവനന്തപുരം:ഇടിമുറിയുള്ളത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ലെന്ന് സ്വതന്ത്ര ജഡീഷ്യല്‍ കമ്മീഷന്‍. ആര്‍ട്‌സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതി ലഭിച്ചുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രുപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ‘സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പയിന്‍ കമ്മിറ്റി’യാണ് കമ്മീഷന്‍ രൂപീകരിച്ചത്.

Top