ജസ്റ്റിസ് എസ്.മണികുമാറിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

കൊച്ചി : ജസ്റ്റിസ് എസ്.മണികുമാറിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി.

മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് മണികുമാര്‍ ഇപ്പോള്‍. ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയി സുപ്രീം കോടതി ജഡ്ജിയായതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.

അ​ഞ്ച് ഹൈ​ക്കോ​ട​തി​ക​ളി​ലും പു​തി​യ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ നി​യ​മി​ച്ചു. ജ​സ്റ്റീ​സ് അ​ജ​യ് ലാം​ബ (ഗു​ജ​റാ​ത്ത്), ജ​സ്റ്റീ​സ് ഇ​ന്ദ​ര്‍​ജി​ത് മൊ​ഹ​ന്തി (രാ​ജ​സ്ഥാ​ന്‍), ജ​സ്റ്റീ​സ് എ​ല്‍. നാ​രാ​യ​ണ സ്വാ​മി (ഹി​മാ​ച​ല്‍​പ്ര​ദേ​ശ്), ജ​സ്റ്റീ​സ് ജെ.​കെ. മ​ഹേ​ശ്വ​രി (ആ​ന്ധ്രാ​പ്ര​ദേ​ശ്), ആ​രൂ​പ് കെ. ​ഗോ​സ്വാ​മി (സി​ക്കിം) എ​ന്നി​വ​രെ​യാ​ണ് നി​യ​മി​ച്ച​ത്.

Top