കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ നടപടിക്കെതിരെ ; ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്

Loksabha

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ ജൂനിയര്‍ ജഡ്ജിയായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. കെ.സി. വേണുഗോപാല്‍ എംപിയാണ് നോട്ടീസ് നല്‍കിയത്.

സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ജസ്റ്റീസ് ജോസഫിന്റെ പേര് അവസാനമായി കൊടുത്തതാണ് എതിര്‍പ്പിനിടയാക്കിയത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ എം ജോസഫിന്റെ പേര് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളുകയായിരുന്നു. തുടര്‍ന്ന് കൊളീജിയം രണ്ടാമതും ജസ്റ്റിസ് ജോസഫിന്റെ പേര്, മറ്റ് രണ്ട് ജഡ്ജിമാരുടെ പേരിനൊപ്പം സമര്‍പ്പിക്കുകയായിരുന്നു.

ജൂലൈ 16നു ജസ്റ്റീസ് ജോസഫിനൊപ്പമാണു ജസ്റ്റീസുമാരായ ഇന്ദിര ബാനര്‍ജിയുടെയും വിനീത് സരണിന്റെയും പേര് കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍, നിയമന ഉത്തരവില്‍ ജസ്റ്റീസ് ഇന്ദിര ബാനര്‍ജി, ജസ്റ്റീസ് വിനീത് സരണ്‍ എന്നിവരുടെ പേരുകള്‍ക്കു ശേഷമാണു ജസ്റ്റീസ് ജോസഫിന്റെ പേര് ഉള്‍പ്പെടുത്തിയത്

Top