സുപ്രീംകോടതി ജഡ്ജിമാരായി മൂന്നു പേര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് കെ.എം. ജോസഫ് ഉള്‍പ്പെടെ മൂന്നു പേര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്ക് ശേഷമായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്.

ചൊവ്വാഴ്ച രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഇപ്പോള്‍ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 25 ആയി. രാവിലെ 10.30 നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. നേരത്തെ, സീനിയോറിറ്റിയില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷം ജസ്റ്റിസ് കെ എം ജോസഫിനെ ഉള്‍പ്പെടുത്തിയതില്‍ കൊളീജിയം അംഗങ്ങളായ ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. കൊളീജിയം ആദ്യം നിര്‍ദേശിച്ച പേരിന് സീനിയോറിറ്റി നല്‍കണമെന്നായിരുന്നു ജഡ്ജിമാരുടെ ആവശ്യം.

Top