ഭരണകൂടവും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ വയ്യാത്തവരാണ് ഭരിക്കുന്നതെന്ന് കെമാല്‍ പാഷ

Kemal Pasha

കൊച്ചി ; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ഭരണകൂടവും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ വയ്യാത്തവരാണ് നമ്മളെ ഭരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ശബരിമലയിലെ അന്തരീക്ഷം ഇന്ന് കലുഷിതമാണെന്നും ഇത് ഇങ്ങനെ ആക്കി തീര്‍ത്തവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്നു പറഞ്ഞവര്‍ ഇന്ന് അത് മറന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top