കേരളത്തിന് ധനസഹായം നല്‍കുമ്പോള്‍ തമ്പ്രാനും കോരനുമെന്ന ധാരണ കേന്ദ്രത്തിന് വേണ്ടെന്ന് കെമാല്‍ പാഷ

kemal-pasha

തിരുവനന്തപുരം : കേരളത്തിന് ധനസഹായം നല്‍കുന്നതില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുന്‍ ജഡ്ജ് കെമാല്‍ പാഷ. ധനസഹായം വകമാറ്റുന്നത് തടയാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുതിയ അക്കൗണ്ട് തുടങ്ങണമെന്നും പാഷ പറഞ്ഞു.

കേരളത്തിന് ധനസഹായം നല്‍കുമ്പോള്‍ തമ്പ്രാനും കോരനുമെന്ന ധാരണ കേന്ദ്രത്തിന് വേണ്ടെന്നും കമാല്‍ പാഷ തുറന്നടിച്ചു. യുഎഇ നല്‍കുന്ന ധനസഹായം എതിര്‍ക്കുന്നവര്‍ സ്വന്തമായി എന്ത് ചെയ്‌തെന്ന് ആലോചിക്കണമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വേദിയിലിരുത്തി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായമായി 25ലക്ഷം രൂപ നല്‍കിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി.

Top