പ്രതിഷേധം സുപ്രീംകോടതിയുടെ പൊതുവികാരമാണ് കാണിക്കുന്നതെന്ന് ജസ്റ്റിസ് കെ.ടി.തോമസ്‌

KT Thomas

കൊച്ചി : കൊളീജിയത്തിലെ പൊട്ടിത്തെറിയില്‍ സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന് ജസ്റ്റിസ് കെ.ടി.തോമസ്. പ്രതിഷേധം സുപ്രീംകോടതിയുടെ പൊതുവികാരമാണ് കാണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച് ചെയ്യേണ്ട നിലയില്‍ കാര്യങ്ങള്‍ എത്തിയെന്ന് കരുതുന്നില്ലന്നും ജസ്റ്റിസ് കെ.ടി.തോമസ് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള പ്രതിഷേധമറിയിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്.

Top