സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ; ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

wcc

തിരുവനന്തപുരം: വനിതകള്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നത് സിനിമാ മേഖലയിലാണ്. ഈ വിഷയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജസ്റ്റിസ് ഹേമക്കു പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.

തൊഴില്‍ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ശുപാര്‍ശയുണ്ടാകും. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മീഷന്‍.

കൊച്ചിയില്‍ നടിക്ക് നേരെ ആക്രമണം ഉണ്ടായ ശേഷം ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യപ്രകാരമായിരുന്നു ഈ നടപടി. സിനിമാ മേഖലയില്‍ പ്രത്യേകിച്ച് മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ കാസ്റ്റിംഗ് കൗച്ച് തുടങ്ങിയ പലവിധ ചൂഷണങ്ങള്‍ക്ക് ഇരയാകാറുണ്ട് എന്ന് തുറന്ന് പറഞ്ഞത് ഡബ്യൂസിസി ആയിരുന്നു.

Top