സിനിമാക്കാര്‍ക്ക് വെള്ള പൂശാന്‍ വരട്ടെ! ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

wcc

സ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. സിനിമയില്‍ അവസരം ലഭിക്കാന്‍ കിടപ്പറ പങ്കിടണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ രൂപീകരിച്ച് രണ്ടര വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ മേഖലയിലെ വനിതാ സംഘടനയായ ഡബ്യൂസിസിയുടെ ആവശ്യപ്രകാരമാണ് കമ്മീഷനെ നിയോഗിച്ചത്.

മലയാള സിനിമാ രംഗത്ത് അഭിനേതാക്കളെ നിശ്ചയിക്കും വിധം ശക്തമായ ലോബിയുണ്ടെന്നും അപ്രഖ്യാപിത വിലക്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ട് മുന്നൂറ് പേജുളള റിപ്പോര്‍ട്ടാണ്. ഇതിന്റെ കൂടെ നിരവധി സംഭാഷണങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നല്ല സ്വഭാവമുള്ള നിരവധി പുരുഷന്മാര്‍ ഈ രംഗത്തുണ്ടെന്നും നടിമാര്‍ മൊഴി നല്‍കി. ആര് അഭിനയിക്കണം ആര് അഭിനയിക്കേണ്ട എന്ന് നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ട്. പ്രമുഖ നടീ, നടന്മാരില്‍ ചിലര്‍ക്ക് ഇപ്പോഴും വിലക്കുണ്ട്. സിനിമാരംഗത്ത് ലഹരി മരുന്നുപയോഗമുണ്ട്. ഇവയൊക്കെ തടയാന്‍ ശക്തമായ നിയമവും നടപടിയും വേണം. ഇതിന് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന ശുപാര്‍ശ.

രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മീഷന്‍.

Top