ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു

​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അൻപതാമത് ചീ​ഫ് ജ​സ്റ്റി​സ് ആ​യി ധ​ന​ഞ്ജ​യ യ​ശ്വ​ന്ത് ച​ന്ദ്ര​ചൂ​ഡ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. രാ​ഷ്ട്ര​പ​തി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗ​പ​ദി മു​ർ​മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ യുയു ലളിതിന്റെ പിൻ​ഗാമിയായാണ്ഡി ചന്ദ്രചൂഡ് സ്ഥാനമേറ്റത്. രാജ്യത്തെ പ​ര​മോ​ന്ന​ത ന്യാ​യാ​ധി​പ​ന്റെ ക​സേ​ര​യി​ൽ അദ്ദേഹത്തിനു ര​ണ്ട് വ​ർ​ഷം കാലാവധിയുണ്ട്.

ജ​സ്റ്റി​സ് ഡി വൈ ച​ന്ദ്ര​ചൂ​ഡ് 2024 ന​വം​ബ​ർ 24ന് ആയിരിക്കും ​വി​ര​മി​ക്കുക. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും നീ​ണ്ട കാ​ല​യ​ള​വ് (1978-1985) ചീ​ഫ് ജ​സ്റ്റി​സ് പ​ദ​വി​യി​ലി​രു​ന്നത് ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് ജ​സ്റ്റി​സ് യ​ശ്വ​ന്ത് വി​ഷ്ണു ച​ന്ദ്ര​ചൂ​ഡ് ആണ്. ഇന്ത്യയുടെ 16ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു വൈ വി ചന്ദ്രചൂഡ്.

എ ബി വാ​ജ്പേ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലായി പ്രവർത്തിച്ചു. 2000 മാ​ർ​ച്ച് 29ന് ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ അ​ഡീ​ഷ​ന​ൽ ജ​ഡ്ജി​യാ​യി. 2013 ഒ​ക്ടോ​ബ​ർ 31ന് ​അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി. 2016 മേ​യ് 13ന് ​സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നിയമിതനായി.

Top